091-471-2724001
contact@archtvm.in

DAILY GOSPEL REFLECTIONS

Bible Passage

വിചിന്തനം: മത്തായി സുവിശേഷത്തില്‍ മാത്രം കാണുന്ന ഒരു പദമാണ് അധ്വാനിക്കുന്നവര്‍. മോശയുടെ നിയമത്തെ ഒരു വലിയ ഭാരമായി യഹൂദര്‍ കരുതിയിരുന്നു. പക്ഷേ യേശുക്രിസ്തു ഇവിടെ വിവക്ഷിക്കുന്നത് ദരിദ്രരേയും വിലപിക്കുന്നവരാണ് എന്നാണ.് യേശു അവരോടാണ് സുവിശേഷം പ്രസംഗിച്ചത്. യേശു അവരില്‍ ഒരാളായി നിന്നുകൊണ്ട് തന്റെ പാതയിലേക്ക് വിളിക്കുകയാണ്. ദൈവത്തിന്റെ കൂടെ ആയിരിക്കുക എന്നതാണ് ഈ വിശ്രമം എന്നത് യേശു മനസ്സിലാക്കിത്തരുന്നു. ദൈവരാജ്യത്തിന് വിധേയമായി ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതാണ് യേശുവിന്റെ നുകം എന്ന് മത്തായി ശ്ലീഹാ പറഞ്ഞു വയ്ക്കുന്നു. ദൈവസ്‌നേഹത്തില്‍ വ്യാപരിക്കുമ്പോള്‍ ഒരിക്കലും നിയമങ്ങളും ചട്ടങ്ങളും ഭാരമുള്ളതായി തോന്നുകയില്ല. ദൈവസ്‌നേഹത്തിനും ദയയ്ക്കും വിരുദ്ധമായി പ്രവൃത്തിക്കുമ്പോള്‍ ദൈവത്തിന്റെ കൂടെയായിരുന്നത് ഒരു വലിയ ഭാരമായിത്തീരുന്നു. ഭൂമിയിലെ ഏറ്റവും സൗമ്യനായ മോശയെക്കാള്‍ ശാന്തനും ദയയുള്ളവനുമാണ് യേശു എന്ന് മത്തായി ശ്ലീഹാപറയുന്നു. ശത്രുക്കളെയും ദുഷ്ടരെയും സ്‌നേഹിച്ച് നല്ല മാതൃക നല്‍കിയവനാണ് യേശു. അഹിംസയുടെ ഒരു വക്താവായി ഒരു ക്രൈസ്തവന്‍ മാറണമെന്ന് യേശു പഠിപ്പിക്കുന്നു.വിചിന്തനം: മത്തായി സുവിശേഷത്തില്‍ മാത്രം കാണുന്ന ഒരു പദമാണ് അധ്വാനിക്കുന്നവര്‍. മോശയുടെ നിയമത്തെ ഒരു വലിയ ഭാരമായി യഹൂദര്‍ കരുതിയിരുന്നു. പക്ഷേ യേശുക്രിസ്തു ഇവിടെ വിവക്ഷിക്കുന്നത് ദരിദ്രരേയും വിലപിക്കുന്നവരാണ് എന്നാണ.് യേശു അവരോടാണ് സുവിശേഷം പ്രസംഗിച്ചത്. യേശു അവരില്‍ ഒരാളായി നിന്നുകൊണ്ട് തന്റെ പാതയിലേക്ക് വിളിക്കുകയാണ്. ദൈവത്തിന്റെ കൂടെ ആയിരിക്കുക എന്നതാണ് ഈ വിശ്രമം എന്നത് യേശു മനസ്സിലാക്കിത്തരുന്നു. ദൈവരാജ്യത്തിന് വിധേയമായി ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതാണ് യേശുവിന്റെ നുകം എന്ന് മത്തായി ശ്ലീഹാ പറഞ്ഞു വയ്ക്കുന്നു. ദൈവസ്‌നേഹത്തില്‍ വ്യാപരിക്കുമ്പോള്‍ ഒരിക്കലും നിയമങ്ങളും ചട്ടങ്ങളും ഭാരമുള്ളതായി തോന്നുകയില്ല. ദൈവസ്‌നേഹത്തിനും ദയയ്ക്കും വിരുദ്ധമായി പ്രവൃത്തിക്കുമ്പോള്‍ ദൈവത്തിന്റെ കൂടെയായിരുന്നത് ഒരു വലിയ ഭാരമായിത്തീരുന്നു. ഭൂമിയിലെ ഏറ്റവും സൗമ്യനായ മോശയെക്കാള്‍ ശാന്തനും ദയയുള്ളവനുമാണ് യേശു എന്ന് മത്തായി ശ്ലീഹാപറയുന്നു. ശത്രുക്കളെയും ദുഷ്ടരെയും സ്‌നേഹിച്ച് നല്ല മാതൃക നല്‍കിയവനാണ് യേശു. അഹിംസയുടെ ഒരു വക്താവായി ഒരു ക്രൈസ്തവന്‍ മാറണമെന്ന് യേശു പഠിപ്പിക്കുന്നു.

@Pastoral Ministry

Pastoral Ministry

Copyright © 2008 - 2018 Latin ArchDiocese Trivandrum
Web Designed by Preigo Fover Technologies